വടകര: ജോയിന്റ് കൗണ്‍സില്‍ മുന്‍ സംസ്ഥാന ചെയര്മാന് എം.എന്‍.വി.ജി അടിയോടിയുടെ ചരമദിനം വടകരയില്‍ ആചരിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗം എല്‍.വി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. വി.കെ.രതീശന് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
മേഖല സെക്രട്ടറി കെ. അമൃതരാജ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം കെ.ഷനോജ്, മേഖലാ ട്രഷറര്‍ രേഖേഷ്, മേഘ്ന എന്നിവര്‍ നേതൃത്വം നല്കി.