നരിപ്പറ്റ: കർഷക തൊഴിലാളി ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് ദേശീയ കർഷക തൊഴിലാളി ഫഡറേഷൻ നരിപ്പറ്റ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. കോൺഗ്രസ് മണ്ഡലം പ്രസി. സി.കെ നാണു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസി. വാസു എരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു. പി.കെ രാമചന്ദ്രൻ,
ഡി.കെ.ടി.എഫ് ജില്ലാ സെക്രട്ടറിമാരായ സി. കെ.വിജയൻ, പി. അരവിന്ദൻ, കെ. ബാലകൃഷ്ണൻ, ഭാസ്ക്കരൻ കൊയ്യാൽ, കെ.ടി.കെ അശോകൻ, കെ.സി. സുരേഷ്,സജിതാ സുധാകരൻ എന്നിവർ പ്രസംഗിച്ചു.