നാദാപുരം: ഹരിയാനയിൽ നടന്ന ജൂനിയർ നാഷണൽ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ കേരള ടീമിലെ അംഗങ്ങളായ ഉമ്മത്തൂർ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് നജാദിനും ഫാത്തിമ സഫക്കും ജന്മ നാടിൻറെ ആദരം. ആവടിമുക്ക് ശാഖ യൂത്ത് ലീഗ്, എംഎസ്എഫ് കമ്മിറ്റികളുടെ
നേതൃത്വത്തിലാണ് അഭിമാന താരങ്ങളെ ആദരിച്ചത്. യൂത്ത്ലീഗ് നാദാപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് ഉദ്ഘാടനം ചെയ്തു. എൻ സി മബ്റൂക് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്മദ് ഹാജി നടക്കേണ്ടവിട, വാർഡ്
മെമ്പർ റഷീദ് കഞ്ഞിരിക്കണ്ടി, എൻ ടി കെ ഹമീദ്, വി ഹമീദ്, ഫിർദൗസ് നാളൂർ, അഷ്റഫ് പുതിയോട്ടിൽ, ഇസ്മായിൽ കാഞ്ഞിരക്കണ്ടി, സഫ്നാസ് പുതിയോട്ടിൽ, ഹാസിൻ എന്നിവർ പ്രസംഗിച്ചു.