അഴിയൂര്‍: മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്സ് യൂണിയന് (എസ്ടിയു) അഴിയൂര്‍ യൂനിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയോഗവും മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഐഡി കാര്‍ഡ് വിതരണവും നടന്നു. അഴിയൂര്‍ ലീഗ് ഹൗസില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് യു.എ.ഗഫൂര്‍ ഉദ്ഘടനം ചെയ്തു.
മോട്ടോര്‍ ഫെഡറേഷന് വടകര മണ്ഡലം പ്രസിഡന്റ് വി.കെ.നിസാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മജീദ് അറക്കിലാട് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് യു എ.റഹീം, മണ്ഡലം ജോയിന്‍ സെക്രട്ടറി കാസിം നെല്ലോളി, യൂത്ത് ലീഗ് അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടിസി എച്ച്.ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു. സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ കെ പി ഫര്‍സല്‍ സ്വാഗതവും സിറാജ് മൈതാനി പറമ്പില്‍ നന്ദിയും പറഞ്ഞു.