പയ്യോളി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയ കമ്മിറ്റിയും പയ്യോളി ഗവണ്മെന്റ് വൊക്കേഷണൽ ഹൈസ്ക്കൂളും ചേർന്ന് സ്കൂൾ ഓഡിറ്റോ റിയത്തിൽ വെച്ച് വിവിധ പരിപാടികളോടെ ദേശീയ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് പരിപാടി ഉദ്ഘാടനം

ചെയ്തു .പി ടി എ പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ കൊയിലാണ്ടി ഏരിയ സെക്രട്ടറി ഡോ. ജസീല ഇർഷാദ് സ്വാഗതം പറഞ്ഞു.ഡോ. അഖിൽ എസ് കുമാർ രക്ഷിതാക്കൾക്കായി ഇഫക്റ്റീവ് പേരെന്റിങ് എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. വാർഡ് മെമ്പർ ബിനു കാരോളി, സ്കൂൾ ഹെഡ് മാസ്റ്റർ സൈനുദ്ധീൻ പി,മൊയ്തീൻ പെരിങ്ങാട്, എ എം എ ഐ കൊയിലാണ്ടി ഏരിയ

പ്രസിഡന്റ് ഡോ അഷിത ഡോ ഹെന്ന കുഞ്ഞബ്ദുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിന് ഡോ അഭിലാഷ് ബി ജി, ഡോ തുളസി ലോഹിത് എന്നിവർ എന്നിവർ നേതൃത്വം നൽകി.
ക്വിസ് മത്സര വിജയികൾക്കും ഫുഡ് റെസിപി മത്സര വി ജയികൾക്കും ഉള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ ഹിൽഷ, ഡോ ബബിത, ഡോ ഗായത്രി ബി, ഡോ ആതിര കൃഷ്ണൻ എന്നിവരും പങ്കെടുത്തു.