വടകര: ശബരിമല അയ്യപ്പ സേവാ സമാജം വടകര താലൂക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത കുടുംബസംഗമം 27-ാം തിയതി ഞായറാഴ്ച ഓര്‍ക്കാട്ടേരി ശിവ-പാര്‍വതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 9.30-ന് അയ്യപ്പ സേവാ സമാജം അഖിലേന്ത്യാ ജനറല്‍സെക്രട്ടറി രാജന് ഈറോഡ് സംഗമം ഉദ്ഘാടനംചെയ്യും. സേവാസമാജം സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി മുരളി കൊളങ്ങാട് അനുഗ്രഹഭാഷണം നിര്‍വഹിക്കും. ആചാര അനുഷ്ടാനങ്ങളെ കുറിച്ചും കുടുംബ സങ്കല്പങ്ങളെ കുറിച്ചും അറിവു പകരുന്ന പരിപാടിയില്‍ നൂറോളം ഗുരുസ്വാമിമാര്‍ പങ്കെടുക്കും. ഉച്ചക്ക് ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറും. വടകര ഗുരുസ്വാമി കെ.കുഞ്ഞിരാമക്കുറുപ്പിന്റെ ചിരകാലാഭിലാഷമായ സ്വാമിസംഗമമാണ് നടക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
വാര്‍ത്തസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് വത്സലന്‍ കുനിയില്‍, പി.കെ.കുമാരന്, വി.പി.ജിനചന്ദ്രന്, ജയേഷ് വടകര എന്നിവര്‍ പങ്കെടുത്തു.