വട്ടോളി: നവംബര്‍ 11 മുതല്‍ 15 വരെ വട്ടോളി സംസ്കൃതം ഹൈസ്കൂളില്‍ നടക്കുന്ന കുന്നുമ്മല്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ചിത്രകാരന് രാജഗോപാലന്‍ കാരപ്പറ്റ സ്വാഗത സംഘം ചെയര്‍പേഴ്സണ്‍ കൂടിയായ കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്തക്ക് നല്കി പ്രകാശനം നിര്‍വഹിച്ചു. വേദികളുടെ പേരിന്റെ പ്രകാശനം ജനറല്‍ കണ്‍വീനര്‍ എച്ച്എം വി.പി.ശ്രീജ നിര്‍വഹിച്ചു.
പ്രോഗ്രാം ചെയര്മാന് മുഹമ്മദ് കക്കട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ കെ.പി. രജീഷ് കുമാര്‍, വാര്‍ഡ് മെമ്പര്‍ ആര്.കെ.റിന്‍സി, എച്ച്എം ഫോറം കണ്‍വീനര്‍ കെ.പി.ദിനേശന്, പ്രോഗ്രാം വൈസ് ചെയര്മാന് എലിയാറ ആനന്ദന്, പി.ടി.എ. പ്രസിഡന്റ് പി.കെ.പത്മനാഭന്, പ്രോഗ്രാം ഭാരവാഹികളായ രാഗേഷ് ജി.ആര്, മനോജ് കൈവേലി, അനൂപ് കാരപ്പറ്റ, അധ്യാപകരായ എ.പി.രാജീവന്, കെ.റൂസി, ലോഗോ ഡിസൈന്‍ ചെയ്ത മാനോജ് പീലീ എന്നിവര്‍ പ്രസംഗിച്ചു.
സബര്‍മതി, സേവാഗ്രാം, സ്വരാജ്, ഫിനിക്സ്, ദണ്ഡി, ടോള്‍സ്റ്റോയ് ഫാം, വാര്‍ധ, ചമ്പാരം എന്നീ പേരുകളാണ് വേദികള്‍ക്ക് നല്‍കിയത്. ഒന്നാം നമ്പര്‍ വേദി പരേതനായ ഹെഡ്മാസ്റ്റര് വി.രാമകൃഷ്ണന്റെ സ്മരണക്കായി സമര്‍പിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ വി.പി.ശ്രീജ അറിയിച്ചു.