കടമേരി: ആര്.എ.സി ഹയര്‍ സെക്കന്ററി സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് സ്കൂളില്‍ പുതുതായി രൂപവത്കരിച്ച ‘സ്വരലയ ‘ മ്യൂസിക് ക്ലബിന്റെ ഉദ്ഘാടനം പ്രശസ്ത സംഗീത സംവിധായകന് പ്രേംകുമാര്‍ വടകര നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ മുസ്തഫ കുറ്റിയില്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര് മുഹമ്മദ് കാങ്ങാട്ട്, വാര്‍ഡ് മെമ്പര്‍ കാട്ടില്‍ മൊയ്തു, പി.ടി.എ
പ്രസിഡന്റ് ബഷീര്‍ കൈതക്കണ്ടി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര് അഷ്റഫ് കേളോത്ത്, ഐശ്വര്യ എസ് പുളിയങ്കോട്ട്, നിസാര്‍ എന്‍.കെ, അബ്ദുല്‍ ഗഫൂര്‍ എം.ടി, കെ.ടി അബ്ദുറഹ്മാന്,
സ്കൂള്‍ ലീഡര്‍ നാജിഹ് എന്നിവര്‍ സംസാരിച്ചു. മ്യൂസിക് ക്ലബ് പുറത്തിറക്കുന്ന മാപ്പിളപ്പാട്ട് ‘സംസം’, നാടോടിപ്പാട്ട് ‘വിണ്ണ് ചിരിക്കും രാവ് ‘ എന്നിവയുടെ ഓഡിയോ റിലീസിംഗും നടത്തി. മലയാളം അധ്യാപകന് വി. ഫിറോസ് രചിച്ച പാട്ടകള്‍ക്ക് സ്കൂള്‍ വിദ്യാര്‍ഥികളായ ആയിശ റിഫാന, റിയോണ, ശിവാനി മനോജ് എന്നിവരാണ് ശബ്ദം നല്‍കിയത്. സ്കൂള്‍ അധ്യാപകന്
എം ശ്രീലാല്‍ സംവിധാനം നിര്‍വ്വഹിച്ചു. സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ കെ മുഹമ്മദ് സഹലിനെ ചടങ്ങില്‍ അനുമോദിച്ചു. കലോത്സവ പരിശീലനം കഴിഞ്ഞ് വീട്ടില്‍ പോകുന്ന വഴിക്ക് കളഞ്ഞ് കിട്ടിയ മൂന്നരപവന്‍ സ്വര്‍ണാഭരണം ഉടമകള്‍ക്ക് നല്‍കാനായി നാദാപുരം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച സ്കൂളിലെ എസ്.പി.സി കേഡറ്റുകളായ അനുസ്മയ, സോജാസുരേഷ്, വേദ എസ് കണ്ണന്, അനര്വ്വ എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു.