വട്ടോളി: താന്‍ അടക്കമുള്ള വിദ്യാര്‍ഥികളെ പഠിപ്പിക്കുകയും താന്‍ പിതൃസ്ഥാനത്ത് കാണുകയും ചെയ്യുന്ന വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകനായിരുന്ന എന്‍.കെ.ശങ്കരന്റെ സ്മരണക്കായി ശിഷ്യന്റെ വക എന്‍ഡോവ്മെന്റ്. പിന്നോക്കം നില്ക്കുന്ന 10 കുട്ടികള്‍ക്ക് വര്‍ഷം തോറും 12000 രുപ നല്കുന്ന ശിഷ്യന് എ.കെ.ശശീന്ദ്രന്റെ പ്രവൃത്തി അവിസ്മരണീയമായി. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ എന്‍ഡോവ്മെന്റ് വിതരണം
നിര്‍വഹിച്ചു.
ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന മൊകേരി സ്വദേശി എ.കെ.ശശീന്ദ്രന്റെ തീരുമാനം ഏറ്റെടുത്തു 1978 ലെ എസ്എസ്എല്‍സി വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. വാര്‍ഡ് മെമ്പര്‍ സി.പി.സജിത അധ്യക്ഷത വഹിച്ചു. എ.കെ.ശശീന്ദ്രന്, സ്കുള് മാനേജര്‍ അരയില്ലത്ത് രവി, പ്രിന്‍സിപ്പള്‍ എ.മനോജന്, പ്രധാനധ്യാപിക കെ.പ്രഭാനന്ദിനി, അതുല്‍ കൃഷ്ണ, കെ.അനന്തന്, വി.രാജന്, എം.എം. രാധാകൃഷ്ണന്, എ.വി.നാസറുദ്ദിന്, ഷാജി വട്ടോളി, സുന്ദരേശന്, ബാബു കാട്ടാളി, കെ.സി.ബാബു, കെ.റിനീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
തന്റെ പഠനകാലത്ത് അനുഭവിച്ച ദുരിതങ്ങള്‍ തന്റെ മാതൃവിദ്യാലയത്തിലെ സാധാരണക്കാരായ കുട്ടികള്‍ക്ക് ഉണ്ടാകരുത് എന്ന് കരുതിയാണ് ഈ സ്കോളര്‍ഷിപ്പ് സംവിധാനം ശശീന്ദ്രന് ഒരുക്കിയത്.
-ആനന്ദന് എലിയാറ