നാദാപുരം: വളയം വരയാലില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ജോലിക്കിടയില്‍ അഞ്ച് പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ചുഴലി സ്വദേശി നാണുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് സംഭവം. വലിയകുന്നുമ്മല്‍ മഹേഷ്, വരയാലില്‍ അഷ്റഫ്, ഉള്‍പെടെ അഞ്ച് പേര്‍ക്കാണ് കുത്തേറ്റത്. ഒരു ആട്ടിന്‍കുട്ടിയേയും തേനീച്ചകള്‍ കുത്തി പരിക്കേല്‍പ്പിച്ചു. സമീപത്തെ പ്ലാവിന് മുകളിലെ തേനീച്ച കൂട്ടില്‍ നിന്നാണ് ഇവ കൂട്ടമായി എത്തി കുത്തിയത്. പക്ഷികള്‍ ഇളക്കിയപ്പോള്‍ തേനീച്ചകള്‍ കൂട്ടത്തോടെ എത്തി കുത്തുകയായിരുന്നു. മറ്റുള്ളവരുടെ പരിക്ക് നിസാരമാണ്.