നാദാപുരം: ഇ.കെ. വിജയൻ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ ഉപയോഗിച്ചു നിർമ്മിച്ച ചുഴലി ഗവ.എൽ.പി സ്കൂൾ കെട്ടിട ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പി.പി.ഷൈജു സ്വാഗതവും പ്രധാനാധ്യാപിക
പി.അനിത നന്ദിയും പറഞ്ഞു. വളയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അശോകൻ, കെ.കെ.വിജേഷ്, വി.പി.ശശിധരൻ എ.കെ രവീന്ദ്രൻ, സി.എച്ച് ശങ്കരൻ, കെ.ചന്ദ്രൻ, പി.കെ.ഗോവിന്ദൻ, കെ.കെ.കുമാരൻ, എം.ടി.ബാലൻ, കെ.ബീന എന്നിവർ സംസാരിച്ചു.