മണിയൂർ: ചെന്നൈ എംആർഎഫ് കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന എളമ്പിലാട് പുത്തൻപുരയിൽ കുഞ്ഞപ്പ നമ്പ്യാർ (86) അന്തരിച്ചു. ഉറച്ച കമ്മൂണിസ്റ്റായിരുന്ന അദ്ദേഹം ദീർഘകാലം എംആർഎഫ് കമ്പനിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. മദിരാശി കേരള സമാജം ഭരണ സമിതി അംഗമായും സമാജത്തിൻ്റെ ഖജാൻജിയുമായിരുന്നു. കേരള സമാജം എഡ്യുക്കേഷണൽ സൊസൈറ്റിയുടെ എക്സ്ക്യൂട്ടീവ്
അംഗമെന്ന നിലയിലും പ്രവർത്തിച്ചിരുന്നു. എംആർഎഫ് കമ്പനിയിൽ നിന്നും റിട്ടയർ ചെയ്ത ശേഷം താമസം സ്വദേശമായ വടകര മണിയൂർ എളമ്പിലാട്ടേക്ക് മാറ്റി. അതോടൊപ്പം പാർട്ടി മെമ്പർഷിപ്പും നാട്ടിലേക്ക് ട്രാൻസഫർ ചെയ്യിച്ചു. 23ാം പാർട്ടി കോൺഗ്രസ്സിൻ്റെ മുന്നോടിയായി നടന്ന ചെന്നൈ ജില്ലാ സമ്മേളനത്തിൽ തലമുതിർന്ന സഖാവ് എന്ന നിലയിൽ പാർട്ടി അദ്ദേഹത്തെ ആദരിച്ചു. ചെന്നൈ സെൻ്റർ ജില്ലാ സെക്രട്ടരിയായിരുന്ന ജി.സെൽവയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഒരു സംഘം സഖാക്കൾ ചെന്നൈയിൽ നിന്നും വടകര എളമ്പിലാട്ടെ വീട്ടിലെത്തി ആദരവ് കൈമാറിയതാണ്. ഭാര്യ: കമലമക്കൾ: സുധ, സുധീർ (ഐ.ടി. പ്രൊഫഷണൽ യു എസ് എ ) മരുമക്കൾ: ടീന.സഹോദരന്മാർ: ദേവു അമ്മ, വേണുഗോപാലൻ നമ്പ്യാർ, പരേതരായ ലക്ഷ്മി അമ്മ കാർത്യായനി അമ്മ കുഞ്ഞിക്കേളപ്പൻ നമ്പ്യാർ.