വടകര: അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന് (എഎല്‍സിഎ) കോഴിക്കോട് ജില്ലാ സമ്മേളനം വടകരയില്‍ നടന്നു. ഈ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ സമ്മേളനം ചര്‍ച്ച
ചെയ്തു. എഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് പാത്തിപ്പാറ ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് പ്രകാശന്.പി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് മൊയ്തു തോടന്നൂര്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി പി.കെ.രഞ്ജീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ നൗഷാദ് പെരുമ്പള്ളി, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മധു
കോട്ടത്തുരുത്തി, ഹംസ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്വാഗത സംഘം ചെയര്മാന് വി.പി.ഹമീദ് സ്വാഗതവും കണ്‍വീനര്‍ വി.പി.ലതേഷ് നന്ദിയും പറഞ്ഞു.