ആയഞ്ചേരി: മംഗലാട് കഴിഞ്ഞ ദിവസം നടന്ന അനിഷ്ടസംഭവുമായി എസ്ഡിപിഐക്ക് യാതൊരു ബന്ധവുമില്ലെന്ന് ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സംഭവത്തില്‍ എസ്ഡിപിഐയെ വലിച്ചിഴക്കാനുള്ള ശ്രമം രാഷ്ട്രീയ ദുഷ്ടലാക്കാണ്. വ്യാജവാര്‍ത്തകള്‍ പടച്ചുണ്ടാക്കി പ്രചരിപ്പിച്ച് ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിച്ച് കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമത്തില്‍ മതേതര വിശ്വാസികള്‍ കരുതിയിരിക്കണമെന്നും നാടിന്റെ സ്വസ്ഥത തകര്‍ക്കാന്‍ ഒരു ശക്തിയേയും അനുവദിക്കരുതെന്നും എസ്ഡിപിഐ ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുത്തു തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റയീസ് ബഷീര്‍ കല്ലേരി, സെക്രട്ടറി ഹമീദ് ടി.എ, കമ്മറ്റി അംഗം ഗഫൂര്‍, കല്ലേരി ബ്രാഞ്ച് സെക്രട്ടറി ശറഫിം, കെ.എം.അസീസ് എന്നിവര്‍ സംസാരിച്ചു.