ന്യൂഡൽഹി: ബലാത്സംഗക്കേസിൽ നടന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് അതുവരെ തുടരും.
ജസ്റ്റീസ് ബേല എം. ത്രിവേദി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ബലാത്സംഗം നടന്നതായി ആരോപിക്കുന്നത് 2016ലാണ്. എന്നാൽ കേസിൽ പരാതി വൈകാൻ കാരണം എന്താണെന്ന് കോടതി ചോദിച്ചു.
ഹേമാ കമ്മിറ്റി റിപ്പോർട്ടിന് ശേഷമാണ് പരാതിക്കാരി മുന്നോട്ട് വന്നതെന്ന് സംസ്ഥാന സർക്കാർ മറുപടി പറഞ്ഞു. സിദ്ദിഖ് തെളിവ് നശിപ്പിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എന്നാൽ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മറുപടി സത്യവാംഗ്മൂലം നല്കാന് സമയം വേണമെന്ന സിദ്ധിഖിന്റെ അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചു.