മലപ്പുറം: ജിദ്ദ കെഎംസിസി കമ്മിറ്റി സ്ഥാപക നേതാക്കളെ സംഘടന ആദരിച്ചു. മലപ്പുറം കുന്നുമ്മല്‍ ഭാഷാ സമര സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പഴയ കാല നേതാക്കള്‍ സംബന്ധിച്ചു. ജിദ്ദ കെഎംസിസി പ്രസിഡന്റ് അരിബ്ര അബൂബക്കറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ.സലാം മുഖ്യാതിഥിയായി സംസാരിച്ചു. കെഎംസിസി സ്ഥാപക നേതാക്കള്‍ക്ക് പി.എം.എ.സലാം ഉപഹാരം നല്കി.
എംഎല്‍എമാരായ കെ.പി.എ.മജീദ്, പി.ഉബൈദുല്ല, പി.അബ്ദുല്‍ ഹമീദ്, സൗദി കെഎംസിസി ഉപദേശക സമിതി ചെയര്മാന് കെ.പി.മുഹമ്മദ് കുട്ടി, മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, അബ്ദുറഹ്മാന് മക്ക എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേരളത്തിലെ വിവിധ സി.എച്ച് സെന്ററുകള്‍ക്കായുള്ള 50 ലക്ഷം രൂപയുടെ ധനസഹായം ചടങ്ങില്‍ വെച്ച് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു. ജിദ്ദ കെഎംസിസി ജനറല്‍ സിക്രട്ടറി വി.പി.മുസതഫ സ്വാഗതവും അഹമദ് പാളയാട്ട് നന്ദിയും പറഞ്ഞു .