പയ്യോളി: മുപ്പത് വര്‍ഷം അധ്യാപകനായി സേവനം അനുഷ്ഠിച്ച ടി.എച്ച്.അശോകന് അയനിക്കാട് ഫൈറ്റേഴ്സ് ക്ലബിന്റെ നേതൃത്വത്തില്‍ ആദരവ് ചൊരിഞ്ഞു. നാടിന്റെ പൊതു കാര്യങ്ങളിലും പിന്നോക്കം നിന്നിരുന്ന തീരദേശ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിലും മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച കോട്ടക്കടപ്പുറം എല്‍പി സ്കൂളിലെ മുന്‍ അധ്യാപകനാണ് ടി.എച്ച്.അശോകന്. അദ്ദേഹത്തിന് ഒരുക്കിയ സ്നേഹാദരവ് പരിപാടി നാടിന്റെ ഗുരുസ്മരണ കൂടിയായി.
ചടങ്ങ് പയ്യോളി സബ് ഇന്‍സ്പെക്ടര്‍ എം കെ ജയദാസ് ഉദ്ഘാടനം ചെയ്തു. ഫൈറ്റേഴ്സ് ക്ലബ് പ്രസിഡന്റ് എം.ടി.ബിജു അധ്യക്ഷത വഹിച്ചു. ചെറിയാവി സുരേഷ് ബാബു (കൗണ്‍സിലര്‍), കൊളാവിപ്പാലം രാജന്, കെ ടി രാജീവന്, എം വി പ്രഭാകരന്, വി.പവിത്രന്, എം രവീന്ദ്രന്, വിനോദന്‍ എം ടി, വിജീഷ് ടി കെ, ദിനേശന് എം.ടി,എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ടി.വി സജിത്ത് ബാബു സ്വാഗതവും സിത്തു രതീഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വടകര കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനിയര്‍ വിപിന്‍ദാസ് വൈദ്യുതി സുരക്ഷ ബോധവല്‍ക്കരണ ക്ലാസെടുത്തു. വിവിധ കലാപരിപാടികള്‍ അരങ്ങേറി.