പ്രത്യേക പ്രതിനിധി
ഖത്തര്‍: കഴിഞ്ഞ മാസം ടെഹ്റാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടതിന് പ്രതികാരമായി തിരിച്ചടിക്കുമെന്ന നിലപാടുമായി ഇറാന് മുന്നോട്ട്. ഇറാന്റെ പിന്‍ബലത്തില്‍ ഹിസ്ബുള്ളയോ ഹൂത്തിയോ ഇസ്രായേലിനെ ആക്രമിച്ചേക്കുമെന്നാണ്
സൂചന. അതല്ല ഇറാന് തന്നെ നേരിട്ട് ആക്രമിക്കുമോ എന്ന ആശങ്കയും ശക്തമാണ്. ഇതിനനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതായാണ് സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്.
ഇസ്രായേലിനെതിരായ പ്രതികാര നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന യുകെയുടെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും ആഹ്വാനം ഇറാന് തള്ളിക്കളഞ്ഞു. യുകെ, ഫ്രാന്‍സ്, ജര്‍മനി എന്നിവയുടെ നേതാക്കള്‍ ഇറാനോടും സഖ്യകക്ഷികളോടും പ്രാദേശിക സംഘര്‍ഷം കൂടുതല്‍ വഷളാക്കുന്ന ആക്രമണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ടെലിഫോണ്‍ സംഭാഷണത്തില്‍
ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയനോട് സൈനിക ആക്രമണത്തിന്റെ നിലവിലുള്ള ഭീഷണികള്‍ അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ഒരു അവസരവും ഇറാന്റെ നിയമപരമായ അവകാശവും കൈവിടില്ലെന്ന് ഇറാന് സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി. പാശ്ചാത്യ രാജ്യങ്ങള്‍ ഇസ്രായേലിനു നല്കുന്ന പിന്തുണ ക്രൂരതകള്‍ തുടരാന്‍’ പ്രോത്സാഹിപ്പിക്കുന്നതും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയുയര്‍ത്തുന്നതുമാണെന്ന് ഇറാന് വാര്‍ത്താ ഏജന്‍സി ഇര്‍ന കുറ്റപ്പെടുത്തി. ലോകത്ത് എവിടെയുമുള്ള യുദ്ധം ഒരു രാജ്യത്തിന്റെയും താല്‍പ്പര്യമല്ലെന്ന് ഇറാന് പ്രസിഡന്റ് പെസെഷ്കിയന് അഭിപ്രായപ്പെട്ടു.
അതേസമയം ഹനിയയുടെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന് പറയാനോ നിഷേധിക്കാനോ തയ്യാറാകാത്ത ഇസ്രായേല്‍
തങ്ങളുടെ സൈന്യത്തെ ഏറ്റവും ഉയര്‍ന്ന ജാഗ്രതാ തലത്തില്‍ സജ്ജമാക്കിയിരിക്കുകയാണ്. ഇറാന്റെ പ്രസ്താവനകള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. ”തിരിച്ചടിക്കും പ്രതിരോധത്തിനും ഞങ്ങള്‍ തയ്യാറാണ്, സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഞങ്ങള്‍ പ്രവര്‍ത്തിക്കും,” വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി വ്യക്തമാക്കി. ഏത് തരം ആക്രമണത്തിനും ഇറാന് കനത്ത വില നല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പും സൈന്യം നല്കി.
ഈ ആഴ്ച തന്നെ ഇറാനോ അതിന്റെ പ്രോക്സികളോ ഇസ്രായേലിനെ ആക്രമിക്കാന്‍’ തയ്യാറെടുക്കുകയാണെന്നും ഇസ്രായേലിനെ പ്രതിരോധിക്കാന്‍ മിഡില്‍ ഈസ്റ്റില്‍ തങ്ങളുടെ സൈനിക സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ടെന്നും യുഎസ് വ്യക്തമാക്കി. ഇസ്രായേലിനെ
പ്രതിരോധിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പെന്റഗണ്‍ പറഞ്ഞതിനു പിന്നാലെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ രണ്ടാമത്തെ വിമാനവാഹിനിക്കപ്പല്‍ സ്ട്രൈക്ക് ഗ്രൂപ്പും ഗൈഡഡ് മിസൈല്‍ അന്തര്‍വാഹിനിയും മിഡില്‍ ഈസ്റ്റിലേക്ക് അയച്ചു.
ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള പ്രസ്ഥാനവും ഇസ്രായേലിന് തിരിച്ചടി നല്കാന് കാത്തിരിക്കുകയാണ്. ബെയ്റൂട്ടിലെ വ്യോമാക്രമണത്തില്‍ തങ്ങളുടെ ഉന്നത കമാന്‍ഡര്‍മാരില്‍ ഒരാളെ ഇസ്രായേല്‍ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്നാണ്
ഹിസ്ബുള്ളയുടെ ഭീഷണി.