വട്ടോളി: കക്കട്ട് ടൗണില്‍ ഞായറാഴ്ച വൈകുന്നേരം ടൂറിസ്റ്റ് ബസിനടിയില്‍പ്പെട്ട് മരണപ്പെട്ട നരിപ്പറ്റയിലെ രാജേഷിന് കണ്ണിരില്‍ കുതിര്‍ന്ന യാത്രാമൊഴി.
നൂറ് കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
നരിപ്പറ്റ നീര്‍വേലി കിരാതമൂര്‍ത്തി ക്ഷേത്രം കമ്മിറ്റി സെക്രട്ടറി, പൊതു പ്രവര്ത്തകന്, സംഘപരിവാറിന്റെ സജീവ പ്രവര്ത്തകന് എന്നീ നിലകളില്‍ നിറഞ്ഞുനിന്ന രാജേഷിന്റെ അന്ത്യം ഏവരെയും ദു:ഖത്തിലാഴ്ത്തി.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച ഭൗതിക ശരീരം ഒരു നോക്ക് കാണാന്‍ നാടിന്റെ നാനാഭാഗത്തു നിന്നും ജനം വീട്ടിലെത്തി. നാദാപുരം എംഎല്‍എ ഇ.കെ.വിജയന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന്, ബിജെപി നേതാവ് എം.പി.രാജന് തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന അനുശോചന യോഗത്തില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.പി.വിശ്വനാഥന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സജിത സുധാകരന്, നാസര്‍ നരിപ്പറ്റ, പി.പി.രാജന്, എം.സി.ചാത്തു, വി.സി.കൃഷ്ണന്, വി.കെ.ബാബു, പി.ചാത്തു, രാജന് നെല്ലിയൂറ എന്നിവര്‍ അനുസ്മരിച്ചു.
-ആനന്ദന് എലിയാറ