ന്യൂഡൽഹി: മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ. വിശദാംശങ്ങൾ തേടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കാത്ത മദ്രസകൾ പൂട്ടണമെന്നായിരുന്നു ബാലാവകശ കമ്മീഷൻ നിർദേശം. ഉത്തർപ്രദേശ്, ത്രിപുര സർക്കാരുകൾ ഇതിന്റെ നടപടികളിലേക്ക് കടന്നിരുന്നു. യുപി സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്ത് ഉലമ ഹിന്ദാണ് ഹർജി നൽകിയത്.
മദ്രസകള്‍ക്കും മദ്രസാ ബോര്‍ഡുകള്‍ക്കും നല്കുന്ന ധനസഹായം അവസാനിപ്പിക്കണമെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. മദ്രസകളിലെ വിദ്യാഭ്യാസ രീതി വിദ്യാഭ്യാസ അവകാശ നിയമവും ഭരണഘടനാ അവകാശങ്ങളും ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കമ്മീഷന് അധ്യക്ഷന്‍ പ്രിയാങ്ക് കാനൂങ് ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. മദ്രസാ ബോര്‍ഡുകള്‍ അടച്ചുപൂട്ടണമെന്നും ശുപാര്‍ശ ചെയ്തു. മദ്രസാ വിദ്യാര്‍ഥികള്‍ക്ക് നിയമപ്രകാരമുള്ള വിദ്യാഭ്യാസം നല്‍കണമെന്നും കത്തില്‍ നിര്‍ദേശിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവ്, ബാലാവകാശ കമ്മീഷന്റെ പഠന റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശമെന്നും പ്രിയാങ്ക് കാനൂങ് വ്യക്തമാക്കിയിരുന്നു. കേരളത്തിലെ മദ്രസകളില്‍ കുട്ടികള്‍ ചൂഷണത്തിന് വിധേയരാകുന്നുവെന്നും ദേശീയ ബാലാവകാശ കമ്മീഷന് പഠനറിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.