മണിയൂര്‍: കുറ്റ്യാടിപ്പുഴയില്‍ നിന്നുള്ള മണല്‍ വാരല്‍ നിരോധനം പിന്‍വലിക്കണമെന്ന് സിപിഎം മണിയൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.
ഈ പുഴയിലെ മണല്‍ വാരല്‍ നിരോധിച്ചിട്ട് എട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. നിരവധി തൊഴിലാളികളുടെ വരുമാന മാര്‍ഗമാണ്
ഇതോടു കുടി നിലച്ചത്. മാത്രമല്ല മണിയൂര്‍ ഗ്രാമ പഞ്ചായത്തിന് പ്രതിവര്‍ഷം ഏകദേശം രണ്ടരക്കോടിയിലേറെ രൂപയുടെ തനത് വരുമാനവും ഇത് മൂലം നഷ്ടപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ പുഴയുടെ ഒഴുക്കിന് തടസമുണ്ടാകാതെയും ശാസ്ത്രീയമാനദണ്ഡങ്ങള്‍ പാലിച്ചും കുറ്റ്യാടി പുഴയില്‍ നിന്നു മണല്‍ വാരാനുള്ള അനുമതി ഗ്രാമ പഞ്ചായത്തുകള്‍ക്ക് നല്‍കണമെന്ന് സമ്മേളനം അഭ്യര്‍ഥിച്ചു.
കെ.പി.ബാലന് നഗറില്‍ നടന്ന സമ്മേളനം കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ.കെ.പ്രദീപന്, എ.വി.ബാബു എന്‍.കെ.ദീപ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. കെ.മുരളി രക്തസാക്ഷിപ്രമേയവും എം.എം.സജി ന അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.പുഷ്പജ, പി.കെ.ദിവാകരന്, ടി.പി.ഗോപാലന്, ടി.സി.രമേശന്, കെ.പി.ശ്രീജിത്ത്, പി.സി.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
ബി.സുരേഷ് ബാബുവിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.