
വടകര: പ്രമുഖ ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ എം.അജയകുമാറിന് ബിഎസ്എസ് ദേശീയ പുരസ്‌കാരം. ഭാരത് സേവക് സമാജ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം തിരുവനന്തപുരം കവടിയാറിലുള്ള ഭാരത് സേവാ സമാജിന്റെ സത്ഭാവനാ ഭവനില്‍ നടന്ന ചടങ്ങില്‍ ബിഎസ്എസ് ഓള്‍ ഇന്ത്യാ വൈസ് ചെയര്‍മാനും നോവലിസ്റ്റുമായ ബി.എസ്.ഗോപകുമാറില്‍ നിന്ന് എം.അജയകുമാര്‍ ഏറ്റുവാങ്ങി.
ചിത്രകലാ അധ്യാപകന്‍ കൂടിയായ എം.അജയകുമാര്‍ വടകര സ്വദേശിയാണ്.
















