വില്യാപ്പള്ളി: രാഷ്ട്രീയ അധികാരം ധാര്‍ഷ്ട്യത്തിനുള്ള ലൈസന്‍സ് അല്ലെന്നും അധികാരം സ്ഥായിയായി നിലനില്‍ക്കുന്നതല്ലെന്നും രാഷ്ട്രീയ നിരീക്ഷകനും മുന്‍ എംപിയുമായ ഡോ:സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. എളിമയും സംശുദ്ധതയും വികസന കാഴ്ചപ്പാടുമാണ് ജനപ്രതിനിധികളെ ജനമനസ്സുകളില്‍ എക്കാലവും പ്രതിഷ്ഠിക്കുന്നത്. അങ്ങിനെ ജനമനസ്സുകളില്‍ സ്ഥാനം നേടിയ നേതാക്കളില്‍ ഒരാളായിരുന്നു അഡ്വ: എം.കെ പ്രേംനാഥ് എന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
ആര്‍ജെഡി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം.കെ. പ്രേംനാഥ് അനുസ്മരണ സമ്മേളനം ‘കനല് സ്മരണ’ വില്ല്യാപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്രഹാം മാനുവല്‍ പ്രേംനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡണ്ട് വി.പി.വാസു അധ്യക്ഷത വഹിച്ചു. കെ.പി.കുഞ്ഞിരാമന്, ആയാടത്തില്‍ രവീന്ദ്രന്, നീലിയോട്ട് നാണു, വിനോദ് ചെറിയത്ത്, കെ.എം.ബാബു, ടി.എന്‍.മനോജ്, സച്ചിന് ലാല്‍, എം.ടി.കെ.സുധീഷ്, സുമ തൈക്കണ്ടി, ടി.എം.പുഷ്പ, മലയില്‍ ബാലകൃഷ്ണന്, കൊടക്കലാണ്ടി കൃഷ്ണന്, ഒ.എം.സിന്ധു, സതി ദിവ്യനിലയം, എം.ശ്രീലത, എ.പി.അമര്‍നാഥ് എന്നിവര്‍ സംസാരിച്ചുയ