കുറ്റ്യാടി: ക്ഷാമാശ്വാസം, പെന്ഷന് പരിഷ്കരണം, മെഡിസെപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നിലപാട് തിരുത്തണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് കുറ്റ്യാടി മണ്ഡലം കണ്വെന്ഷന് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അവകാശ പോരാട്ടം നടത്തുമെന്ന് കണ്വന്ഷന് പ്രഖ്യാപിച്ചു.
കോണ്‍ ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.സി.സതീശ് കുമാര്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന് സംസ്ഥാന, ജില്ല, നിയോജക മണ്ഡലം നേതാക്കളായ വി.പി.സര്‍വ്വോത്തമന്‍, എം. ചന്ദ്രബാബു, വി.പി.കുമാരന്, കെ.പി.മോഹന്‍ദാസ്, വി.വി.വിനോദന്‍, എന്‍.സി.കുമാരന്, കെ.പി.രാജന്, കുഞ്ഞബ്ദുള്ള പാലോങ്കര, കെ.നാണു, പഞ്ചായത്ത് മെമ്പര്‍ ടി.കെ.കുട്യാലി, ടി.കെ.അശോകന് എന്നവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: എം.സി.സതീശ് കുമാര്‍ (പ്രസി), കെ.പി.രാജന് (സെക്രട്ടറി), കുഞ്ഞബ്ദുള്ള പാലോങ്കര (ഖജാന്‍ജി).