വടകര: പെയിന്റിംഗ് തൊഴിലാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും ഒപ്പം സന്നദ്ധസേവനത്തിലും സജീവമായി പ്രവര്‍ത്തിക്കുന്ന പെയിന്റേഴ്സ് ഐക്യവേദി പത്താം വാര്‍ഷികം ആഘോഷിച്ചു. വടകര ടൗണ്‍ഹാളില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐക്യവേദി പ്രസിഡന്റ് സുരേഷ്
അപര്ണാലയം അധ്യക്ഷത വഹിച്ച പരിപാടിയില്‍ കവിയും ഗാനരചയിതാവുമായ രമേശ് കാവില്‍ പ്രഭാഷണം നടത്തി. ദിലീപ് എ.സി, ടിന്‍സ് സെബാസ്റ്റ്യന്‍, ഭാസ്കരന് പിള്ളേരിക്കണ്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജീവന്രക്ഷാപരിശീലനത്തിന്റെ പ്രാധാന്യത്തെ അടിസ്ഥാനമാക്കി ഷാജി പടത്തല സംസാരിച്ചു. സി.വി.അനീഷ് സ്വാഗതവും
ശശി മനക്കല് നന്ദിയും പറഞ്ഞു.ജനറല്‍ബോഡി യോഗത്തിനുശേഷം മെമ്പര്‍മാരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. രാത്രി കോഴിക്കോട് രംഗമിത്രയുടെ ഏറ്റവും പുതിയ നാടകം ‘മഴവില്ല്’ അരങ്ങിലെത്തും.