കൊയിലാണ്ടി: ദേശീയ പാതയിൽ കാട്ടിൽ പീടികയിൽ കാറിനുള്ളിൽ ബന്ദിയാക്കിയ നിലയിൽ യുവാവിനെ കണ്ടെത്തി. ശനിയാഴ്ച വൈകീട്ടാണ് സംഭവം. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുള്ളിൽ കൈ കെട്ടിയ നിലയിൽ കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാർ
കാറിൽ നോക്കിയപ്പോഴാണ് കാറിൽ കൈ കെട്ടിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കൊയിലാണ്ടി പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി. സീറ്റിൽ മുളക് പൊടി വിതറി കിടന്നിരുന്നു. വൺ ഇന്ത്യ’ എ.ടി.എം. ജീവനക്കാരനാണെന്നാണ് പറയുന്നത്. 25
ലക്ഷം രുപയുണ്ടെന്ന് പറയുന്നു പണം നഷ്ടപ്പെട്ടതായാണ് പറയുന്നത്. അരിക്കുളം കുരുടി മുക്കിൽ നിന്നും പർദയിട്ട സ്ത്രീകാറിൽ കയറുകയും പിന്നെ ഓർമ്മയില്ലെന്നാണ് യുവാവ് പറയുന്നത്. യുവാവിൻ്റെ മൊഴിയിൽ പൊരുത്തകേടുണ്ടന്നാണ് പോലീസ് പറയുന്നത്. യുവാവ് പോലീസ് കസ്റ്റഡിയിലാണ്.