മുയിപ്പോത്ത്: ആവളയിലെ കലാ സാംസ്കാരിക പ്രവര്‍ത്തകനും മഹാത്മാ കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപക സെക്രട്ടറിയും അധ്യാപകനുമായിരുന്ന രവി അരീക്കലിന്റെ നാലാം ചരമ വാര്‍ഷികം മഹാത്മാ ട്രസ്റ്റ് നേതൃത്വത്തില്‍ ആചരിച്ചു. ഇതോടനുബന്ധിച് നടന്ന അനുസ്മരണ പരിപാടി ജില്ലാ പഞ്ചായത്ത് അംഗം വി പി
ദുല്‍ഖിഫില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളെയും യുവജനങ്ങളെയും സാംസ്കാരികമായി സംഘടിപ്പിക്കുന്നതില്‍ രവി അരീക്കല്‍ കാണിച്ച നേതൃഗുണം മാതൃകാപരമാണെന്ന് ദുല്‍ഖിഫില്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദിലാ നിബ്രാസ് ഫോട്ടോ ഫോട്ടോ അനാഛാദനം ചെയ്തു. മഹാത്മ ട്രസ്റ്റ് ചെയര്മാന് വിജയന് ആവള അധ്യക്ഷത
വഹിച്ചു. സുനിത ശ്രീപദം, വി.ദാമോദരന്‍, വി.കെ.വിനോദ്, രാജന് അരീക്കല്‍ എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി അഷറഫ് ചിറക്കര സ്വാഗതവും ട്രഷറര്‍ സുജീഷ് നല്ലൂര് നന്ദിയും പറഞ്ഞു