കക്കട്ടില്‍: മലയോര മേഖലയിലെ രോഗികളുടെ ആശ്രയമായ കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥക്ക് അടിയന്തരപരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് ധര്‍ത്തി. സ്ത്രീകളടക്കം ധാരാളം പേര് പങ്കെടുത്ത മാര്‍ച്ചില്‍ അധികാരികള്‍ക്കെതിരെ രോഷം ഉയര്‍ന്നു.
ജില്ലാ സെക്രട്ടറി എം. മോഹനന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ സൗകര്യങ്ങള്‍ ഏര്‍പെടുത്തി ദുരിതം അകറ്റണമെന്ന് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ഒ.പി.മഹേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ടി.കെ.പ്രഭാകരന്, എം.എം.രാധാകൃഷ്ണന്, മണ്ഡലം പ്രഭാരി കെ.കെ.രജീഷ്, സെക്രട്ടറി കെ.എം.രാജന്, പറമ്പത്ത് കുമാരന് എന്നിവര്‍ പ്രസംഗിച്ചു.