നാദാപുരം: നാളികേര വില ഉയര്‍ന്നതിന്റെ നേട്ടം കര്‍ഷകരിലെത്താതെ പോയത് സര്‍ക്കാരിന്റെ പിടിപ്പ്കേട് കാരണമാണെന്ന് സ്വതന്ത്ര കര്‍ഷക സംഘം നാദാപുരം നിയോജക മണ്ഡലം പ്രവര്‍ത്തക കണ്വെന്ഷന് ആരോപിച്ചു. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും നാളികേരത്തിന്റെ ഉല്പാദനത്തിലുണ്ടായ വന്‍ കുറവാണ് അപ്രതീക്ഷിത വിലയുയര്വിന് കാരണമായത്. വില ഉയരുമെന്ന് ബന്ധപ്പെട്ടവര്‍ക്ക് അറിയാമായിരുന്നിട്ടും കര്‍ഷകരിലേക്ക് അതിന്റെ പ്രയോജനം എത്തിക്കാതിരുന്നത് കടുത്ത കര്‍ഷക ദ്രോഹമാണ്. നാളികേരം ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തി നില്ക്കുന്നതെന്നു കണ്വെന്ഷന് വിലയിരുത്തി.
ഈ മാസം 31ന് കോഴിക്കോട് നടക്കുന്ന സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തില്‍ നിയോജക മണ്ഡലത്തില്‍ നിന്നും 250 പേര് പങ്കെടുക്കും. പ്രസിഡന്റ് അബ്ദുല്ല വല്ലന്‍കണ്ടത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുസ്ലിം ലീഗ മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.കെ.മൂസ ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം ജില്ലാ ജനറല്‍ സെക്രട്ടറി നസീര്‍ വളയം മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞാലി, വി.വി.കെ ജാതിയേരി, കുഞ്ഞമ്മദ് പാലോള്‍, എം.ടി.മൊയ്തു, ഫസല്‍ കായക്കൊടി, ഉമര്‍ പുനത്തില്‍, സി.കെ.മഹമൂദ് ഹാജി, പൈക്കാട്ട് അമ്മത്, പി.പി.മജീദ്, സി.വി.ഹമീദ്, മൂസഹാജി പീറ്റക്കണ്ടി എന്നിവര്‍ പ്രസംഗിച്ചു. ഇബ്രാഹിം ഹാജി പുളിയച്ചേരി സ്വാഗതവും മമ്മുഹാജി പൊയില്‍കണ്ടി നന്ദിയും പറഞ്ഞു.