നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗം നല്കിയ നോട്ടീസിലെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ഹോട്ടല്‍ നടത്തിയതിനു പിഴയിട്ടു. കല്ലാച്ചിയിലെ വനിതാ ഹോട്ടല്‍ ഉടമ എടവന്റവിടെ ആയിഷക്കാണ് നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 10,000 രൂപ പിഴ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 30 ദിവസം തടവ് അനുഭവിക്കണം.
ആരോഗ്യവകുപ്പിന്റെ ഹെല്‍ത്തി കേരള പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യവിഭാഗം
നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ അടിസ്ഥാന സംവിധാനങ്ങള്‍ ഒരുക്കാതെയും ശുചിത്വ സൗകര്യങ്ങള്‍ ഇല്ലാതെയും മാലിന്യങ്ങള്‍ അലക്ഷ്യമായി നിക്ഷേപിച്ചതായും കണ്ടതിനെ തുടര്‍ന്ന് നല്കിയ നോട്ടീസിലെ നിര്‍ദ്ദേശങ്ങള്‍ ആണ് ഉടമ അവഗണിച്ചത്. ചെയ്ത കുറ്റത്തിന് പിഴ അടക്കാന്‍ നിര്‍ദേശിച്ചെങ്കിലും തയ്യാറാവാത്ത സാഹചര്യത്തിലാണ് താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന് കല്ലേരി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കേരള പൊതുജനാരോഗ്യനിയമം 2023 പ്രാബല്യത്തില്‍ വന്നതിനുശേഷം കേരളത്തിലെ ആദ്യ
കേസാണിത്. അനുദിനം പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പൊതുജനാരോഗ്യ നിയമം പാലിക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കേണ്ടി വരുമെന്നും നാദാപുരം ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ നവ്യ.ജെ.തൈക്കണ്ടിയില്‍ അറിയിച്ചു.
ReplyForward
|