വടകര: വടകര മാഹി കനാൽ പ്രവർത്തി പുരോഗതി സംബന്ധിച്ച് നിയമസഭയിൽ ചോദ്യം ഉന്നയിച്ച് കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ. വടകര മാഹി കനാലിന്റെ ഒന്നാം റീച്ചിലെ മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് 96% പൂർത്തിയായതായും, മൂഴിക്കൽ ലോക്കം ബ്രിഡ്ജിന്റെ അപ്പ്രോച്ച് റോഡ് നിർമ്മാണ പ്രവർത്തി 88 ശതമാനം പൂർത്തിയായതായും, ബാക്കിയുള്ള 4 കിലോമീറ്റർ ഭാഗത്തുള്ള നിർമ്മാണ പ്രവർത്തികൾ പുരോഗമിച്ചു വരുന്നതായും മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യത്തിന് ഉത്തരമായി അറിയിച്ചു. മൂന്നാം റീച്ചിലെ 3.24 കിലോമീറ്റർ
ഭാഗത്തുള്ള നിർമ്മാണ പ്രവർത്തികൾ 52 ശതമാനം പൂർത്തിയായി. നാലാം റീച്ചിലെ പ്രവർത്തി 93 ശതമാനം പൂർത്തിയായി. അഞ്ചാം റീച്ചിലെ പ്രവൃത്തി 90% പൂർത്തിയായി. അഞ്ചാം റീച്ചിലെ കരിങ്ങാലിമുക്കിലെ ലോക്ക് കം ബ്രിഡ്ജ് ബ്രിഡ്ജ് നിർമ്മാണ പ്രവർത്തി 71 ശതമാനം പൂർത്തിയായി. കോട്ടപ്പള്ളി പാലത്തിൻറെ വിദഗ്ധ പരിശോധനയ്ക്കായി
പിഡബ്ല്യുഡിയുടെ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയിരിക്കുകയാണ്. ആയത് ലഭ്യമായ ശേഷം സാങ്കേതിക അനുമതി കൂടി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി ആരംഭിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. 2026 മാർച്ച് മാസത്തോടുകൂടി വടകര മാഹി കനാല്‍ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത് എന്നും മുഖ്യമന്ത്രി എംഎൽഎ യുടെ ചോദ്യത്തിന് ഉത്തരമായി അറിയിച്ചു.