മയ്യഴി: എം മുകുന്ദൻ്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവലിൻ്റെ അമ്പതാം വാർഷികം കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ നവംബർ 9 ന് മാഹിയിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചിത്രകാര സംഗമം, സെമിനാർ ,വാർഷിക സമ്മേളനം എന്നി പരിപാടികൾ
വിജയിപ്പിക്കുന്നതിന് സംഘടകസമിതി രൂപീകരിച്ചു. മാഹി സ്പോർട്സ് ക്ലബ്ബ് ഹാളിൽ കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ ഉദ്ഘാടനം ചെയ്തു. കെ സി നിഖിലേഷ് അധ്യക്ഷത വഹിച്ചു. അക്കാദമി പ്രോഗ്രാം കോർഡിനേറ്റർ കെ എസ് സുനിൽകുമാർ പരിപാടികൾ വിശദീകരിച്ചു. എം കെ മനോഹരൻ, ഡോ:എ വൽസലൻ, പൊന്ന്യം ചന്ദ്രൻ, ടി എം ദിനേശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കേരള നിയമസഭ സ്പീക്കർ അഡ്വ: എ
എൻ ഷംസീർ, രമേശ് പറമ്പത്ത് എം എൽ എ , ഡോ: വി രാമചന്ദ്രൻ ( രക്ഷാധികാരികൾ)
ഡോ: എ വൽസലൻ (ചെയർമാൻ)അസീസ് മാഹി, വി ജനാർദ്ദനൻ, കെ പി നൗഷാദ്, കെ പി സുനിൽകുമാർ, സി എച്ച് പ്രഭാകരൻ,പൊന്ന്യം ചന്ദ്രൻ, ഉത്തമരാജ് മാഹി, എ കെ പ്രേമകുമാരി (വൈസ് ചെയർമാൻ)എ ജയരാജൻ (ജനറൽ കൺവീനർ) കെ സി നിഖിലേഷ് ,
പി സി എച്ച് ശശീധരൻ, ശ്രീകുമാർ ഭാനു , ടി എം ദിനേശൻ, ടിടികെ ശശി, ഇ ഡി ബീന (കൺവീനർ)പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെയും മാഹി സ്പോർട്സ് ക്ലബ്ബ് ആൻ്റ് കലാസമിതിയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.