കണ്ണൂക്കര: ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ മാളിയേക്കല്‍ മുതല്‍ മാടാക്കര വരെ അവസാനിക്കുന്ന കടലോരം തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് മനോഹര തീരമാക്കി. കള്ളക്കടല്‍ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രപരിസ്ഥിതി ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയ സാഹചര്യത്തില്‍ ജനങ്ങളിലെ ഭീതി അകറ്റുന്നതിനായാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഈ ഉദ്യമം.
തീരസംരക്ഷണ യജ്ഞത്തിനു പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി.രജുലാല്‍, വടകര കോസ്റ്റല്‍ സോണ്‍ സബ് ഇന്‍സ്പക്ടര്‍ പി.വി.പ്രശാന്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പേഴ്സന് ശാരദാ വത്സന്, അംഗങ്ങളായ പ്രമീള, ജയരാജന്, റഹീസ നൗഷാദ്, ജൗഹര്‍ വെള്ളികുളങ്ങര എന്നിവരും കോര്‍ഡിനേറ്റര്‍ രഞ്ജിത്തും പങ്കാളികളായി. കടല്‍ തീരത്തെ സംരക്ഷിക്കുക എന്നതാണ് പഞ്ചായത്തിന്റെ പ്രഥമ പരിഗണ എന്ന് പ്രസിഡന്റും
തീരദേശ വാസികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന് സെക്രട്ടറിയും അറിയിച്ചു.