മുടപ്പിലാവില്‍: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മണിയൂര്‍ പഞ്ചായത്തിലെ ചൊവ്വാപ്പുഴ ടൂറിസം പദ്ധതിയില്‍ ചൊവ്വാപ്പാറ കൂടി ഉള്‍പ്പെടുത്തി പദ്ധതി പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്ന് സിപിഎം മുടപ്പിലാവില്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.
രണ്ടു ദിവസങ്ങളിലായി മുടപ്പിലാവില്‍ നോര്‍ത്ത് കെ.എ.കുഞ്ഞിരാമന് വൈദ്യര് നഗറില്‍ നടന്ന സമ്മേളനം വടകര ഏരിയ
സെക്രട്ടറി ടി.പി.ഗോപാലന് ഉദ്ഘാടനം ചെയ്തു. പി.ഷൈമ, എം.എം.ധര്മ്മരാജന്, ടി.കെ.അഖില്‍, വി.സുരേഷ് ബാബു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സമാപന സമ്മേളനം ജില്ലാ കമ്മറ്റി അംഗം പി.കെ.ദിവാകരന് ഉദ്ഘാടനം ചെയ്തു. പി.പി.ബാലന് അധ്യക്ഷത വഹിച്ചു. ടി.പി.വിജേഷ്, രവി കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
ഇ.രവി കൃഷ്ണന് സെക്രട്ടറിയായി പതിനൊന്നംഗം ലോക്കല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.