വടകര: ഒരു മാസത്തിനുള്ളിൽ ലഭിച്ച നാളികേരത്തിൻ്റെ വില അതേപടി നിലനിർത്തണമെന്ന് സ്വതന്ത്ര കർഷക സംഘം വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നാളികേരത്തിൻ്റെ വിലയിൽ താൽക്കാലിക ഉയർച്ച വന്നതോടെ വെളിച്ചെണ്ണക്ക് വൻ വർദ്ധനവാണ് വരുത്തിയതെന്നും, കമ്മിറ്റി കുറ്റപ്പെടുത്തി. കാർഷിക ഉൽപ്പനങ്ങൾക്ക് താങ്ങു
വില ഉയർത്തി കർഷകരെ രക്ഷിക്കണമെന്നും കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. കോഴിക്കോട് ഈ മാസം 30, 31 തീയ്യതികളിൽ നടക്കുന്ന സുവർണ്ണജൂബില സമ്മേളനം വിജയിപ്പിക്കാനും തീരുമാനിച്ചു. സി.എച്ച്. റസാഖ് ഹാജി അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡണ്ട് ഒ.പി. മൊയ്തു, ടി.കെ. അബ്ദുള്ള, പ്രൊ:എം.കെ. മമ്മു, പി.കെ.കുഞ്ഞമ്മദ്, എം.കെ.
കാസിം ഹാജി, വി. നൂറുദ്ദീൻ, പി. മുസ്തഫ ഹാജി കല്ലേരി കരീം ഹാജി, ഇല്യാസ് എം സംസാരിച്ചു. ഹാരിസ് മുക്കാളി സ്വാഗതവും, എൻ.കെ. അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു.