കുറ്റ്യാടി: കുറ്റ്യാടി ബൈപ്പാസിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായി ഭൂവുടമകൾക്ക് കൈമാറേണ്ട തുകയായ 13.15 കോടി രൂപ, പദ്ധതിയുടെ എസ് പി വിയായ (സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ) ആർ ബി ഡി സി കെ ട്രഷറി വഴി ലാൻഡ് അക്വിസിഷൻ തഹസിൽദാർക്ക് കൈമാറിയതായി കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ പറഞ്ഞു. തുക കൈമാറ്റത്തിന് ധനവകുപ്പിൽ നിന്നുമുള്ള വെയ്സ് ആൻഡ് മീൻസ് ക്ലിയറൻസും ലഭിച്ചതായി എംഎൽഎ പറഞ്ഞു. കുറ്റ്യാടി ബൈപ്പാസിന്റെ 19 (1) നോട്ടിഫിക്കേഷൻ
പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായുള്ള കൺടിജന്റ്സ് ഇനത്തിലുള്ള തുകയായ 13.60 ലക്ഷവും ഇതോടൊപ്പം കൈമാറിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ഭൂവുടമകളെ വിളിച്ചുചേർത്ത് തുക കൈമാറുന്നതിന്റെ മുൻപ് നൽകേണ്ട നോട്ടീസ് നൽകുമെന്നും എം എൽ എ പറഞ്ഞു. ആർ ബി ഡി സി കെ യുടെ രേഖാമൂലമുള്ള കത്ത് പരിഗണിച്ച് അനുസരിച്ച് കിഫ്ബിയിൽ നിന്നാണ് ഈ തുക കൈമാറിയത്. ഇത്തരത്തിൽ ഭൂവുടമകൾക്കുള്ള
നഷ്ടപരിഹാരം എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ കിഫ്ബിയുടെയും, ആർബിഡി സി കെയുടെയും, കൊയിലാണ്ടി ലാൻഡ് അക്യൂസിഷൻ
കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി ആരംഭിക്കുന്നതിൻ്റെ ഭാഗമായി കിഫ്ബി , ആർ ബി ഡി സി കെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുന്നു.
തഹസിൽദാരുടെയും നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് നടക്കുന്നത് എന്നും
കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ പറഞ്ഞു.