വടകര: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്കിടയാക്കിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ധിക്കാരപരമായ നടപടിയില്‍ പെന്ഷകേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് (കെഎസ്എസ്പിഎ) വടകര മണ്ഡലം വാര്‍ഷിക സമ്മേളനം പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് കെ സി ഗോപാലന് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.അംബിക അധ്യക്ഷത വഹിച്ചു. പി.പി.രാജു, എന്‍.കെ.രവീന്ദ്രന്, എ.ഭാസ്കരന്,
വി.കെ.പ്രേമന്, എ.പ്രേമകുമാരി, വി.കെ.ഭാസ്കരന്, പി.ബാബുരാജ്, എം.സുരേഷ്ബാബു, കെ.ബാലകൃഷ്ണന്, പുഷ്പവല്ലി പി കെ, ഗിരിജ പി എന്നിവര്‍ സംസാരിച്ചു. ജീവിത ശൈലി രോഗങ്ങളെ കുറിച്ച് പവിത്രന് വള്ളില്‍ ക്ലാസ്സെടുത്തു. കെ പി നജീബ് സ്വാഗതവും വസുമതി കെ.നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പി അംബിക (പ്രസിഡന്റ് ), സജീവ് കുമാര്‍
കെ, നജീബ് കെ പി (വൈ. പ്രസിഡന്റ്), എം സുരേഷ് ബാബു (സെക്രട്ടറി ), സോമന് പി, രതീശന് ടി കെ (ജോ. സെക്രട്ടറി), വസുമതി കെ (ഖജാന്‍ജി)എന്നിവരെ തെരഞ്ഞെടുത്തു.