പുറമേരി: കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയുടെ പ്രചാരണ ബോര്‍ഡില്‍ അശ്ലീല ചിത്രം പതിച്ച നിലയില്‍. പുറമേരി പഞ്ചായത്തിലെ മുതുവടത്തൂര്‍
വിളയാട്ടേരി മുക്കിലും കോമത്ത് മുക്കിലുമുള്ള പ്രചാരണ ബോര്‍ഡുകളാണ് അശ്ലീല ചിത്രം പതിച്ച് വികൃതമാക്കിയ നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി പ്രതിഷേധിച്ചു.
സദാചാരവിരുദ്ധവും നിന്ദ്യവും നികൃഷ്ഠവുമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും തക്കതായ ശിക്ഷ നല്‍കണമെന്നും യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് വി.എം.ചന്ദ്രന്, കണ്‍വീനര്‍ കെ.ടി.അബ്ദുറഹിമാന് എന്നിവര്‍
ആവശ്യപ്പെട്ടു. റൂറല്‍ എസ്പി. ടി.ഫറാസ്, അഡി. എസ്പി.സജീഷ് വാഴാളപ്പില്‍, നാദാപുരം ഡിവൈഎസ്പി പ്രവീണ്‍ കുമാര്‍, സിഐ എം.അനില്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.















