പാലക്കാട്: പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഡോ. പി.സരിന് മത്സരിക്കും. സരിന് ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് വിവരം. മത്സരിക്കാന്‍ തയാറാണെന്ന് സരിന് സിപിഎം നേതാക്കളെ അറിയിച്ചു. നാളെ നടക്കുന്ന വാര്‍ത്ത സമ്മേളനത്തില്‍ ഇടതുപക്ഷത്തിന്റെ പിന്തുണ തേടാനാണ് സരിന്റെ തീരുമാനം.
സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. സരിന് വരുന്നത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. നിലവില്‍ എല്‍ഡിഎഫ് പാലക്കാട്ട് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണ ഇ.ശ്രീധരന് നേട്ടമുണ്ടാക്കിയത് ബിജെപി വോട്ടുകള്‍കൊണ്ട് മാത്രമല്ല. സവര്‍ണ വോട്ടുകള്‍ ശ്രീധരനെ സഹായിച്ചിട്ടുണ്ട്. സരിന്റെ സിവില്‍ സര്‍വീസ് പ്രൊഫൈല്‍ തെരഞ്ഞെടുപ്പില്‍ സഹായകരമാവുമെന്ന വിലയിരുത്തല്‍ സിപിഎമ്മിനുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നില്ക്കുന്ന കോണ്‍ഗ്രസുകാരുടെ വോട്ടുകളും സരിനിലൂടെ എല്‍ഡിഎഫിലെത്തിക്കാനാവുമെന്നാണ് വിലയിരുത്തല്‍.