നാദാപുരം: മുടിക്കൽ പാലം മുതൽ പുല്ലുവാ പുഴയുടെ ഭാഗം വരെ നീളുന്ന വിലങ്ങാട് മലയോര ഹൈവേയുടെ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം വിലങ്ങാട് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ
ആവശ്യപ്പെട്ടു. കരുകുളത്ത് കെ.സി ചോയി നഗറിൽ സിപിഐഎം ഏരിയ സെക്രട്ടറി പി.പി ചാത്തു സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി രാജീവൻ, സി.പി വിനീഷ്, കെ.വി ലിജിന എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എൻ.പി വാസു സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.