പാറക്കടവ്: ചെക്യാട് ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ സ്വകാര്യ വ്യക്തിയുടെ അധീനതയിലുള്ള സ്ഥലത്ത് കെ.എല്‍ 58 ഒ 5962 നമ്പര്‍ പിക്കപ്പ് വാഹനത്തില്‍ അറവ് മാലിന്യം ഉള്‍പ്പെടെ തള്ളിയ സംഭവത്തില്‍ പഞ്ചായത്തിന്റെ കര്‍ശന നടപടി. നാട്ടുകാര്‍ പോലീസിനെയും പഞ്ചായത്ത് അധികാരികളെയും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുകയും 25,000 രൂപ പിഴ ഈടാക്കുകയും ചെയ്തു
അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തില്‍, സെക്രട്ടറി കെ.കെ.വിനോദന്‍ എന്നിവര്‍ അറിയിച്ചു