വടകര: മണിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ വടകര ഉപജില്ല കായികമേളക്ക് തുടക്കമായി. പത്മശ്രീ, ദ്രോണാചാര്യ അവാര്‍ഡ് ജേതാവായിരുന്ന കോച്ച് ഒ.എം.നമ്പ്യാരുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് അദ്ദേഹത്തിന്റെ പത്നി ലീല കൊളുത്തിയ ദീപശിഖ അത്ലറ്റുകള് ഏറ്റുവാങ്ങി സ്കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചാണ് കായിക മേളയ്ക്കു തുടക്കം കുറിച്ചത്. ഇന്നും നാളെയും മറ്റന്നാളുമായി മൂന്നു ദിവസമാണ് നൂറുകണക്കിന് അത്ലറ്റുകള് പങ്കെടുക്കുന്ന മത്സരം.
സുനില്‍ മുതുവനയുടെ അധ്യക്ഷതയില്‍ ഹെഡ്മാസ്റ്റര് രാജീവന് വളപ്പില്‍കുനി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഡോ. ഷിംജിത്ത്.എം (ജില്ലാ സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍), ലിനോര്ഡ് (ഉപജില്ലാ കണ്‍വീനര്‍), എം.കെ. റെഫീഖ്, മുഹമ്മദ് റഫീഖ്, മനോജ് കുമാര്‍, ലിതേഷ്, എം ടി ബിനു എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ വി അനില്‍ കുമാര്‍ കളിക്കളത്തില്‍ ദീപം തെളിയിച്ചു.