വടകര: വേളം ഗ്രാമ പഞ്ചായത്തില്‍ ജല ജീവന് മിഷന് പൈപ്പിടലിന്റെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകള്‍ ഉടന്‍ റിപ്പയര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഗാമ പഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളും വടകര വാട്ടര്‍ അതോറിറ്റി ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.സി ബാബു അധ്യക്ഷത വഹിച്ചു.
ഒന്നര വര്‍ഷമായി പഞ്ചായത്തിലെ നിരവധി റോഡുകളില്‍ പൈപ്പിടാന്‍ കുഴിച്ച ചാലുകള്‍ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കയാണ്. ശക്തമായ മഴ പെയ്തതോടെ ഗ്രാമീണ റോഡുകള്‍ തകര്‍ന്നിരിക്കയാണ്. കഴിഞ്ഞ ജനുവരിയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികള്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, കരാറുകരന് തുടങ്ങിയവരുടെ യോഗം ചേര്‍ന്നിരുന്നു. പൊട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കിയിട്ടു മാത്രമേ ബാക്കി പ്രവൃത്തി തുടങ്ങുകയുള്ളൂ എന്ന് യോഗത്തില്‍ തീരുമാനിച്ചതാണ്. ഈ അടുത്ത കാലത്ത് നിര്‍മിച്ച ടാര്‍, കോണ്‍ക്രീറ്റ് റോഡുകള്‍ പലതും പൊട്ടിപ്പൊളിച്ചിട്ടുണ്ട്. നിരവധി തവണ വാട്ടര്‍ അതോറിറ്റി അധികൃതരേയും കരാറുകാരനെയും നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടും ഒരു പരിഹാരവും കൈക്കൊള്ളാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിന് ഭരണ സമിതി നിര്‍ബന്ധിതരായതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ പറഞ്ഞു. ധര്‍ണക്ക് ശേഷം അസി. എക്സിക്യുട്ടീവ് എഞ്ചീനിയര്‍ക്ക് നിവേദനം നല്കി. മെമ്പര്‍മാരായ പി.സൂപ്പി, കിണറുള്ളതില്‍ അസീസ്, തായന ബാലാമണി, കെ.സിസിതാര, എം.സി.മൊയ്തു, ബീന കോട്ടേമ്മല്‍,
അനീഷ പ്രതീപ്, സി.പി.ഫാത്തിമ, അഞ്ജന സത്യന് എന്നിവര്‍ സംബന്ധിച്ചു. സുമ മലയില്‍ സ്വാഗതവും ഇ.പി.സലീം നന്ദിയും പറഞ്ഞു.