കോഴിക്കോട്: ജില്ലാ മെഡിക്കൽ ഓഫീസിന്റെയും കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ആഗോള കൈ കഴുകൽ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ഗവ. ജനറൽ ആശുപത്രിയിൽ അഡീഷണൽ ഡിഎംഒ ഡോ. ടി മോഹൻദാസ് നിർവഹിച്ചു. ശാസ്ത്രീയമായ കൈ കഴുകലിലൂടെ വൈറൽ
ഹെപ്പറ്റൈറ്റിസ് -എ, വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാനാകുമെന്ന് അഡീഷണൽ ഡിഎംഒ പറഞ്ഞു. ഗവ. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ലാലു ജോൺസ് ആർ അധ്യക്ഷനായ പരിപാടിയിൽ സ്റ്റാഫ് നേഴ്സ് എം വി രേവതി ശാസ്ത്രീയമായ കൈ കഴുകൽ രീതി സദസ്സിന് പരിചയപ്പെടുത്തി. ആശുപത്രി ആർഎംഒ ഡോ. ഭാഗ്യരൂപ, ഗൈനക്കോളജി കൺസൾട്ടന്റ് ഡോ. ബിന്ദു മോൾ, നഴ്സിംഗ് സൂപ്രണ്ട് റംലത്ത്, ജില്ലാ
മെഡിക്കൽ ഓഫീസ് ടെക്നിക്കൽ അസിസ്റ്റൻറ് പ്രഭാകരൻ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ മണിലാൽ ബി എസ്, പബ്ലിക് ഹെൽത്ത് നേഴ്സ് സുസ്മിത എന്നിവർ സംസാരിച്ചു.