
ഓര്‍ക്കാട്ടേരി: മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും സാഹിത്യ നിരൂപകനുമായ ഡോ.പി.കെ.പോക്കറിന് ഫെയ്‌സ് ഫിലിം സൊസൈറ്റിയുടെ അഭിമുഖ്യത്തില്‍ ജന്മനാടായ ഓര്‍ക്കാട്ടേരിയില്‍ ആദരം. പരിപാടി ഉദ്ഘാടനവും അദ്ദേഹത്തിന്റെ ആത്മകഥയായ ‘എരിക്കിന്‍ തീ’ എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പ് പ്രകാശനവും പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്‍ നിര്‍വഹിച്ചു. അഡ്വ: ഇ.കെ. നാരായണന്‍ പുസ്തകം ഏറ്റുവാങ്ങി. സംഘാടക സമിതി ചെയര്‍മാന്‍ രാജന്‍ ചെറുവാട്ട് അധ്യക്ഷത വഹിച്ചു. ഡോ. ആര്‍.ശര്‍മിള പുസ്തകത്തെ
പരിചയപ്പെടുത്തി. ഫെയ്‌സ് ഓര്‍ക്കാട്ടേരിയുടെ ഉപഹാരം വി.കെ. ജോസഫും കുടുംബ കൂട്ടായ്മയുടെ സ്‌നേഹോപഹാരം ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. കുഞ്ഞബ്ദുള്ളയും കൈമാറി .
പി.കെ.പാറക്കടവ്, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്, ജി.പി.രാമചന്ദ്രന്‍, സി.സി.രാജന്‍, കെ.അശോകന്‍, നാസര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. ഡോ. പി.കെ. പോക്കര്‍ മറുമൊഴി നല്‍കി.
ഫെയ്‌സ് മൂവി ഹൗസ് നിര്‍മിച്ച ഡോക്യുഫിക്ഷന്‍ ‘ നാടക പൂമരം ‘ ത്തിന്റെ
പ്രമോ സോങ്ങ് ചടങ്ങില്‍ റിലീസ് ചെയ്തു.
















