
കൊയിലാണ്ടി: സ്കൂട്ടറില്‍ കടത്തുകയായിരുന്ന 15 ലിറ്റര്‍ ചാരായവുമായി ഒരാള്‍ എക്സൈസ് പിടിയില്‍. ചെങ്ങോട്ടുകാവ് ചേലിയ
ഇയ്യക്കണ്ടി സജീവനെയാണ് (51) കൊയിലാണ്ടി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.സമേഷും പാര്‍ട്ടിയും പിടികൂടിയത്. പൊയില്‍ക്കാവ് കഞ്ഞിലശ്ശേരി റോഡില്‍ പരപ്പില്‍ കുനി-കാന്ത്യംപറമ്പത്ത് എന്ന സ്ഥലത്തേക്ക് പോകുന്ന റോഡില്‍ വെച്ചാണ് കെഎല്‍ 56 എഎ 3781 നമ്പര്‍ സ്കൂട്ടറില്‍ കടത്തുകയായിരുന്ന ചാരായവുമായി ഇയാള്‍ പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍മാരായ ശിവകുമാര്‍
കെ കെ, നൈജീഷ് ടി, രാകേഷ് ബാബു, ഷംസുദ്ദീന്, അനീഷ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിവേക് കെ എം, സീമ പി എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.
















