വടകര: വടകരയിലെ പട്ടിക വര്‍ഗ പ്രീമെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിടം പണിയാന്‍ സാങ്കേതിക അനുമതി ലഭിച്ചതായി
കെ.കെ രമ എംഎല്‍എ അറിയിച്ചു. വൈകാതെ തന്നെ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് കെട്ടിട നിര്‍മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് എംഎല്‍എ പറഞ്ഞു. ഹോസ്റ്റല്‍ നിര്‍മാണത്തിനായി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് 4.82 കോടി അനുവദിച്ചിരുന്നു.
സമൂഹത്തിലെ അടിസ്ഥാന വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കാനാണ് ഇത്തരം ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കാലങ്ങളായി വലിയ അവഗണന നേരിടുകയാണ് ഈ വിഭാഗമത്രയും. ഇതിന്റെ നേര്‍ക്കാഴ്ചയായിരുന്നു വടകര പുതുപ്പണത്തെ നിലവിലുള്ള കുട്ടികളുടെ ഹോസ്റ്റല്‍. ഇറിഗേഷന്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍
പൊട്ടിപ്പൊളിഞ്ഞു വീഴാറായ പഴഞ്ചന്‍ കെട്ടിടത്തിലാണ് ഈ കാലമത്രയും ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചു വന്നത്. യാതൊരുവിധ അടിസ്ഥാന സൗകര്യവുമില്ലാത്ത ഹോസ്റ്റലിലെ കുട്ടികളുടെ ജീവിതം ഏറെ
ദുരിതപൂര്‍ണമാണ്. ഇറിഗേഷന്‍ വകുപ്പില്‍ നിന്നു സ്ഥലം കൈമാറിക്കിട്ടാത്തതാണ് കെട്ടിടനവീകരണത്തിന് ഇതുവരെ തടസ്സമായി നിന്നത്. ഇത്തരം സാങ്കേതിക പ്രശ്നങ്ങളെല്ലാം പരിഹരിച്ച് പുതിയ കെട്ടിടം എന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ പോവുകയാണ്. മുപ്പതോളം കുട്ടികള്‍ ഇപ്പോള്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നുണ്ട്. ഇവരില്‍ കൂടുതല്‍ പേരും പുതുപ്പണം ജെഎന്‍എം സ്കൂളില്‍
പഠിക്കുന്നവരാണ്. കെട്ടിട നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ഇവരുടെ വലിയ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് എംഎല്‍എ പറഞ്ഞു.