വടകര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു വടകര സിറ്റിസണ്‍ കൗണ്‍സില്‍ നഗരസഭാ ചെയര്‍ പേഴ്സണ്‍ നിവേദനം നല്കി. നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക, പുത്തൂരിലെ നഗരസഭാ മിനി സ്റ്റേഡിയത്തില്‍ കെട്ടിടം നിര്‍മിക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക, തെരുവ് നായ ശല്യത്തിന് പരിഹാരം കാണുക, നഗര പരിധിയിലെ റോഡുകള്‍ അറ്റകുറ്റപണികള്‍ നടത്തി സഞ്ചാര യോഗ്യമാക്കുക, വഴിയോരങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയുക തുടങ്ങിയ പതിമൂന്നോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം സമര്‍പ്പിച്ചത്. ഇക്കാര്യത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് നാളെ (ബുധന്‍) വൈകീട്ട് നാലു മണിക്ക് അഞ്ചു വിളക്ക് ജങ്ക്ഷനില്‍ സിറ്റിസണ്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്താന്‍ തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് അഡ്വ.ഇ നാരായണന് നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി കെ രാംദാസ്, അജിത്ത് പാലയാട്ട്, എം. പ്രകാശന്, പുറന്തോടത്ത് സുകുമാരന്‍, പ്രൊഫ:കെ കെ മഹമൂദ്, കായക്ക രാജന്, ടി ശ്രീധരന്, വി മുസ്തഫ, കെ പി പ്രദീപ് കുമാര്‍, ബാലറാം മമ്പള്ളി, എം ടി മുരളീധരന്, എം ഭരതന് എന്നിവര്‍ സംസാരിച്ചു.