നാദാപുരം: പൊതു വിദ്യാലയ ഉണർവ്വി നായി മാതൃസമിതികളും കർമ്മമണ്ഡലത്തിലേക്ക്. ഉപജില്ലയിലെ എം പി.ടി എ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടുമാർ എന്നിവർക്ക് നടത്തിയ ഏകദിന ശില്പശാല നവ്യാനുഭവമാ.യി.വെള്ളിയോട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച്
നടന്ന ശിൽപശാലയിൽ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി എൺപതിലധികം അംഗങ്ങൾ പങ്കെടുത്തു.ഉപ ജില്ലാ പി.ടി.എ പ്രസിഡണ്ട് കോ- ഓർഡിനേറ്റർ കെ.പി രാജൻ്റെ അധ്യക്ഷതയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി രാജീവൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.പിഗിരീശൻ , എച്ച്.എം ഫോറം കൺവീനർ എ.റഹിം, ഹെഡ്മാസ്റ്റർ
കെ.സി മുനീർ, പി.കെ ഖാലിദ്, എ.പി.ഷൈനി പ്രസംഗിച്ചു.ഉപജില്ലാ തല എം.പി.ടി എ കൺവീനറായി എ.പി.ഷൈനി (വെള്ളിയോട് ഗവ:ഹയർ സെക്കണ്ടറി ) ജോ. കൺവീനർമാരായി ജിഷ രമേശ് (ഇരിങ്ങണ്ണൂർ എൽ പി ) ഗ്രീഷ്മരാജീവ് (ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.