വടകര: ഈ വര്‍ഷത്തെ സാമൂഹിക ശാസ്ത്രമേളകളില് വയനാട് ചൂരല്‍ മല ദുരന്തവും ഉരുള്‍പൊട്ടലും സജീവ വിഷയമായി. പൂര്‍ത്തിയായ ചോമ്പാല, നാദാപുരം, വടകര ഉപ ജില്ലകളിലെ മേളകളില്‍ ഇടംപിടിച്ചത് ചുരല്‍ മല ദുരന്തം തന്നെയായിരുന്നു.
യുപി, ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങള്‍ അവതരിപ്പിച്ച മിക്ക നിശ്ചല മാതൃകകളും ചൂരല്‍ മലയും ഉരുള്‍പൊട്ടലും ആയിരുന്നു. ദുരന്തത്തിന്റെ വ്യാപ്തിയും കാരണങ്ങളും വിവരിക്കുന്ന മാതൃകകളില്‍ സോയില്‍ പൈപ്പിംഗും ബെയ്ലി പാലവും ഇടംപിടിച്ചു. പല മാതൃകകളും ദുരന്തത്തിന്റെ നേര്കാഴ്ചകളായി. ചൂരല്‍മല ദുരന്തം പ്രമേയമാക്കി വടകര എംയുഎംവിഎച്ച്എസ് സ്കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഫാത്തിമത്തുല്‍ സിയയും ഹിബ ലുലുവും അവതരിപ്പിച്ച സ്റ്റില്‍ മോഡല്‍ ഇന്നലെ കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന വടകര ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയില്‍ എ ഗ്രേഡ് നേടി ഒന്നാമതായി.